k auto

Tuesday, 31 May 2016

നിങ്ങള്‍ അരയന്നങ്ങളെ പോലെ ആയിരിപ്പിന്‍...

(c) wiki

ആരെങ്കിലും നിങ്ങളെ വിവാഹദിനത്തില്‍ ഇങ്ങനെ ആശംസിച്ചിട്ടുണ്ടെങ്കില്‍ അവരോടു പ്രത്യേക നന്ദി അറിയിക്കണം.

കാരണം, അരയന്നങ്ങളുടെ ഭംഗി മാത്രമല്ല. അവയുടെ ജീവിതരീതിയും അനുകരണീയമാണ്.

10 മുതല്‍ 20 വര്‍ഷം വരെ ഉള്ള അവയുടെ ആയുസ്സില്‍ ഒരു ഇണ മാത്രമേ ഉണ്ടാവുകയുള്ളൂ. 
ബന്ധങ്ങള്‍ വേര്‍പെടുത്തുന്നത് വളരെ അപൂര്‍വ്വം. അതും കൂടുണ്ടാക്കുന്നതില്‍ ഉള്ള പ്രശ്നം കാരണം.
എന്തെങ്കിലും കാരണത്താല്‍ ഇണ നഷ്ടപെട്ടാല്‍ പുതിയ ഇണയെ തേടുന്നതും അപൂര്‍വ്വം.