k auto

Tuesday, 14 June 2016

ഇങ്ങനെയും ഒരു റെക്കോഡ്

പലതരം റെക്കോഡുകള്‍ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും, ലിസാ സ്പാര്‍ക്സ് എന്ന ഈ അമേരിക്കക്കാരി സ്ഥാപിച്ച റെക്കോഡ് ആദ്യം കേള്‍ക്കുകയായിരിക്കും . 24 മണിക്കൂര്‍ സമയത്തിനുള്ളില്‍  ഇവര്‍ ലൈംഗിക വേഴ്ചയില്‍  
ഏര്‍പ്പെട്ടവരുടെ എണ്ണം വെറും 911 മാത്രം...

(c) wikipedia.org

Monday, 13 June 2016

നാണമുള്ള ശിഖരങ്ങള്‍..

Crown Shyness - ചിലതരം വൃക്ഷ വിഭാഗങ്ങളില്‍ കണ്ടു വരുന്ന ഒരു പ്രതിഭാസം ആണിത്. മേലാപ്പുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ വൃക്ഷങ്ങള്‍ ശ്രദ്ധിക്കുന്നു. എന്താണിതിനു പിന്നില്‍ എന്ന് വ്യക്തമായി അറിയില്ലെങ്കിലും വന്‍ കാറ്റില്‍ ശിഖരങ്ങള്‍ കൂട്ടിപ്പിണഞ്ഞു ഒടിയാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന് കരുതുന്നു. 

(c)http://www.photomalaysia.com/

Sunday, 12 June 2016

വൈകല്യങ്ങള്‍ ഒരു പരിധിയല്ല...

ലി ജുഹോന്ഗ് - വളരെ ചെറുപ്പത്തിലെ ഒരു അപകടത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട ഈ ചൈനീസ് വംശജ, തന്റെ വൈകല്യത്തെ തോല്‍പ്പിച്ചു ഡോക്ടര്‍ ആയി 17 വര്‍ഷങ്ങള്‍ കൊണ്ട് ആറായിരത്തില്‍ അധികം രോഗികളെ തന്റെ ഗ്രാമത്തില്‍ ചികിത്സിച്ചു. 

രണ്ടു ചെറിയ സ്റ്റൂളുകളുടെ സഹായത്തോടെ നടക്കുന്ന ഇവര്‍ ഭര്‍ത്താവിന്റെ സഹായത്തോടെ വിദൂര സ്ഥലങ്ങളില്‍ ചികിത്സക്കായി പോകുന്നു.

(chinanews.com)

(chinanews.com)

കൌതുകമാകുന്ന കരിങ്കല്‍ ഗോളങ്ങള്‍.

(c)  humansarefree.com

(c) phys.org
മദ്ധ്യ അമേരിക്കയിലെ കൊസ്റാറിക്കയിലും യൂറോപ്പിലെ ബോസ്നിയയിലും ആണ് ഇത്തരം ഗോളങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. വളരെ പുരാതനമായ ഇവ എന്തിനു നിര്‍മ്മിച്ചുവെന്നോ ആര് നിര്‍മ്മിച്ചുവെന്നോ ഇന്നും അജ്ഞാതമാണ്..



ഇന്ത്യന്‍ ആര്‍മി ട്രക്കുകള്‍..

ഇന്ത്യന്‍ പട്ടാളത്തിന് വേണ്ടി ചെക്ക് റിപ്ലബിക്കിന്റെ കമ്പനിയായ ടാട്ര ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച്‌ (ഹോസുര്‍ - തമിഴ്നാട്‌) നല്‍കുന്ന ട്രക്കുകള്‍  കണ്ടു നോക്കു....

(c) youtube.com

Monday, 6 June 2016

ദാനം. അത് എത്ര മഹത്തരം.

(c) emil leonardi  imgur.com

ഈ ചിത്രത്തില്‍ നിന്നും മനുഷ്യന്‍ വളരെ പഠിക്കാനുണ്ട്. അവനു വയര്‍ നിറഞ്ഞിട്ടോ, ദാരിദ്ര്യം  ഇല്ലാതിരിന്നിട്ടോ അല്ല തനിക്കു കിട്ടിയ മിട്ടായികളില്‍ ഒന്ന് നല്‍കുവാനുള്ള മനസ്സുണ്ടായത്.

എമില്‍ ലിയോനാര്‍ടി എടുത്ത ചിത്രം.

Wednesday, 1 June 2016

ചക്രവാളം നീലിക്കുമ്പോള്‍.

(c) www.jpl.nasa.gov

ചുവന്ന ചക്രവാളങ്ങള്‍ നമ്മള്‍ എന്നും കാണുന്നതാണ്. എന്നാല്‍ നീലയോ? 
നീല നിറത്തില്‍ ഉദയാസ്തമനങ്ങള്‍ കാണണമെങ്കില്‍ ചൊവ്വാ ഗ്രഹത്തില്‍ പോകണം. ഭൂമിയിലെ പോലെ അന്തരീക്ഷം ഇല്ലാത്തതിനാല്‍ അവിടെ നീല നിറത്തില്‍ ആണ് ഉദയാസ്തമനങ്ങള്‍.